രംഗം പതിനാറ്, നൃത്തശാല

ആട്ടക്കഥ: 

കീചകവധം

     ഉപകീചകൻ രംഗപാലനോടൊപ്പം നൃത്തശാലയിൽ ചെല്ലുന്നു. അവിടെ കീചകന്റെ മൃതശരീരം കാണുന്നു.  കപട ദുഃഖം നടിച്ചിരിക്കുന്ന മാലിനിയെ ഉപകീചകൻ മർദ്ദിക്കുന്നു. അവളോട് ക്രോധത്തോടെ സംസാരിക്കുന്നു. മാലിനിയെ കയർ കൊണ്ട് കെട്ടാനൊരുങ്ങുന സമയത്ത് വലലൻ ഒരു വൃക്ഷവുമായി വന്ന് ബലം പ്രയോഗിച്ച് മാലിനിയെ മോചിപ്പിച്ച് രംഗപാലനെ ആട്ടി ഓടിക്കുന്നു. ഉപകീചകനുമായി യുദ്ധത്തിലേർപ്പെട്ട് മരം കൊണ്ട് അവനെ അടിച്ചുകൊല്ലുന്നു.