ഘോരമർക്കട താഡനാലതി

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

ബാലിവധം

കഥാപാത്രങ്ങൾ: 

ബാലി

മത്തമാതംഗയാനാ താരയാം മാനിനീ സാ

ചിത്തതാരിങ്കലത്തൽ പൂണ്ടു ദേഹം പുണർന്നു

ഇത്തരം സോദരന്റെ മത്തമാം വാക്കുകേട്ടി-

ട്ടെത്തിനാൻ മാർഗ്ഗമദ്ധ്യേ ചൊല്ലിയേവം സ ബാലി

ഘോരമർക്കട താഡനാലതി ദീനനായ് നടകൊണ്ട നീ

പോരിനായിഹ നേരിടുന്നതു ചേരുമെന്നതു ചൊല്ലലാം

വീരരായവരാരുമേ മമ നേരെനിന്നു മദത്തൊടും
പോരിനേറ്റഭിമാനമോടഥ ജീവനോടെ വസിച്ചിടാ

കോടിവജ്രസമാനമാകിയൊരെന്നുടെ നഖകോടിയാൽ

ആടൽ തീർന്നിഹ നിന്റെ നെഞ്ചു പിളർന്നുകാലനുനൽകുവൻ

മൂഢനാകിയ നീയഹമ്മതികൊണ്ടു പോരിനെതിർക്കയാൽ

ഊഢകോപമറപ്പനെന്റെ നഖത്തിനാൽ തവ മസ്തകം

അർത്ഥം: 

ശ്ലോകം:-താര അപ്പോൾ ബാലിയുടെ ദേഹം പുണർന്നു. സഹോദരന്റെ വാക്കുകൾ കേട്ട് വന്ന ബാലി അവനോട് ഇങ്ങനെ പറഞ്ഞു.

പദം:- എന്റെ അടികൊണ്ട് ക്ഷീണിച്ച് ഓടിയ നീ വീണ്ടും പോരിനായി വന്നു. വീരരായവരോട് അഹങ്കാരത്തോടെ യുദ്ധം ചെയ്ത് അഭിമാനത്തോടെ ജീവിക്കാൻ സാധിക്കില്ല. എന്റെ നഖം കൊണ്ട് ഞാൻ നിന്റെ നെഞ്ച് പിളർത്തി കൊല്ലും നിന്നെ. മസ്തകം നഖം കൊണ്ട് അറക്കും.