ഖിന്നതവന്നിടായ്‌വാനെന്നെ

രാഗം: 

കാമോദരി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

പല്ലവി:
ഖിന്നതവന്നിടായ്‌വാ-
നെന്നെയനുഗ്രഹിക്കേണം

ചരണം 2:
ദൈന്യംകൂടാതെഞാൻ
ദൈത്യനെവെന്നതുസഹസാ
നിന്നുടെകൈയൂക്കാലേ
യെന്നതിനാലിന്നധികം
ധന്യോഹംതവകൃപയാ
മാന്യവിഭോകിംബഹുനാ

അർത്ഥം: 

സങ്കടങ്ങൾ ഇല്ലാതാക്കാൻ എന്നെ നീ അനുഗ്രഹിക്കേണമേ. വിഷമം കൂടാതെ അസുരന്മാരെ കൊല്ലുവാൻ സഹായിച്ചത് നിന്റെ കയ്യൂക്കും എന്നിലുള്ള കൃപയും തന്നെ എന്നതിനാൽ ധന്യനാകാൻ എനിക്ക് എന്ത് അധികം വേണം?