പ്രകടിതമഭിമതമൃതുപർണ്ണ

രാഗം: 

ദ്വിജാവന്തി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

പ്രകടിതമഭിമതമൃതുപർണ്ണ,
വധൂമണിഗുണഗണഹൃതകർണ്ണ,
മമ മതിഗതി പുനരിതിവണ്ണമരുതെന്നുമില്ലാ,
ഇവനൊടുമഹമിഹ തവ സൂതൻ;
അണിമണിരഥവരമധിരോഹ,
ഭജ പുരഭിമത മതിവേഗം മുന്നം,
അഹിമകിരണനഥ ചരമഗിരിസിരസി നിപതതു.
 

അർത്ഥം: 

ശ്ലോകസാരം: എന്നിവണ്ണം ബാഹുകന്റെ വാക്കിനെ കേട്ടിട്ട്‌, ഋതുപർണൻ നിന്റെ നൈപുണ്യം നന്ന്‌ അത്‌ എനിക്ക്‌ ഉപകാരമായി എന്നിങ്ങനെ പറഞ്ഞ്‌ മറ്റാരും അറിയാതെ മൂവരും തേരിൽ കയറി വേഗം യാത്രതിരിച്ചു.  രഥവേഗത്തെക്കുറിച്ച്‌ പറയാൻ ആവതോ!