ഹിതമല്ലഹിതന്മാരേ

രാഗം: 

സാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

രാക്ഷസൻ

രാക്ഷസദാനവവീരാ
രൂക്ഷരവാഘോഷഭീഷണം ഗത്വാ
കുണ്ഡിനപുരിപരിമിളിതാൻ
കിന്നരസുരപന്നഗാനവദൻ

പല്ലവി:
ഹിതമല്ലഹിതന്മാരേ, യുഷ്മദീഹിതം
ഹിതമല്ലഹിതന്മാരേ,

അനുപല്ലവി:
വിതതം ഗഗനം ക്ഷിതിതലമപിഹിത-
മഭിഹിതമപി ഹിതവചനം ന ശൃണുഥ.

ച.1
സ്ഥാനങ്ങളിലെല്ലാം മാന്യസ്ഥാനം മാനികളായ
ദാനവരാക്ഷസന്മാർക്കു നൂനം ബ്രഹ്മനിർമ്മിതം
നമ്മുടെ നാടിപ്രപഞ്ചം, നിർമ്മര്യാദികളേ, നിങ്ങൾ
നമ്മുടെ മതമറിഞ്ഞു നമ്മെസ്സേവിച്ചിരിക്കേണം.

അർത്ഥം: 

ശ്ലോകാർത്ഥം: രാക്ഷസവീരന്മാരും ദാനവവീരന്മാരും ഉച്ചത്തിലുള്ള ശബ്ദത്തോടെ ചെന്നിട്ട്‌ കിന്നരന്മാർ, ദേവന്മാർ, നാഗന്മാർ തുടങ്ങിയവരോട്‌ ഇങ്ങനെ പറഞ്ഞു. 

സാരം: നിങ്ങൾ ഇപ്പോൾ ചെയ്യുന്നത്‌ ഞങ്ങൾക്ക്‌ അത്ര ഹിതമല്ല. എല്ലാ സ്ഥാനങ്ങളിലും മാന്യസ്ഥാനം മാനികളായ ദാനവരാക്ഷസന്മാർക്കെന്നത്‌ ബ്രഹ്മനിർമ്മിതമാണ്‌. 

സാരം: നമ്മുടെ നാടാണ്‌ ഈ പ്രപഞ്ചം. മര്യാദകെട്ട നിങ്ങൾ നമ്മുടെ മതം അറിഞ്ഞ്‌ നമ്മെ സേവിച്ചിരിക്കണം. നിങ്ങളുടെ ചപലതകൾ കാണുമ്പോൾ ഈർഷ്യയാണു വരുന്നത്‌. ഒരു കാര്യം ഉറപ്പു പറയാം, നിങ്ങൾക്കാർക്കും കന്യകയിൽ ആശവേണ്ടാ. 

അരങ്ങുസവിശേഷതകൾ: 

ഇരുവരും പീഠത്തിൽ നിന്ന്‌ തിരതാഴ്ത്തി, മുന്നിൽ വിവാഹഘോഷങ്ങൾ കണ്ട്‌ കോപിച്ച്‌ പദം.

പദം കഴിഞ്ഞാൽ നാലിരട്ടിയെടുത്ത്‌ വിവാഹത്തിനെത്തിയവരെ പോരിനുവിളിച്ച്‌ ഇരുവരും രംഗം വിടുന്നു.