പാദയുഗം തേ സാദരമേഷ താത തൊഴുന്നേന്‍

രാഗം: 

ബിലഹരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

ധര്‍മ്മാംഗദന്‍

അമ്ലാനുഭൂമിസുരഭക്തി ഭരേ ക്ഷിതീന്ദ്രേ

ധര്‍മ്മാനുരോധനിലയേ ബ്രുവതീതി താവല്‍

രുഗ്മാംഗദസ്യ തനയസ്സഹിതോ ജനന്യാ

സംപ്രാപ്യ തത്ര സവിധേ നിജഗാദ ചൈവം

പാദയുഗം തേ സാദരമേഷ താത തൊഴുന്നേന്‍

ഖ്യാതവിധിനാ ജന്മവും മേ സഫലം ജാതമധുനാ

ഏതുചെയ്തും മാതൃതാതന്മാരുടെ

മതം ചെയ്തു കൊള്‍വതിഹ ജാതന്മാരായാല്‍ സാദ്ധ്യം

നന്ദനന്മാരുണ്ടാമിനിയും ഉന്നതന്മാര്‍ ധന്യശീല

സത്യഭംഗം വന്നുവെന്നാകില്‍

തീരാ വംശത്തിനും ദുഷ്കൃതിദോഷം

മാലിതൊല്ലാ താത! ഗൃഹാണ വാളിതല്ലോ 

പാലയാശു നരപാലസത്യമിതു

ചേലെഴുന്ന വ്രതംചെയ്ക ജാതമോദാല്‍

അരങ്ങുസവിശേഷതകൾ: 

ധർമ്മാംഗദൻ അമ്മ സന്ധ്യാവലിയുമായി പ്രവേശിക്കുന്നു. ശേഷം പദം.