കഷ്ടം ഞാൻ കപടം കൊണ്ടു

രാഗം: 

മുഖാരി

താളം: 

അടന്ത 56 മാത്ര

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

കഷ്ടം! ഞാൻ കപടം കൊണ്ടു യതിയായ് ചമഞ്ഞതും

ഒട്ടല്ല ഇതിൻ പാതകം പെട്ടെന്നു ഭവാനെന്റെ

അടിയിൽ വീണതുമോർത്താൽ ഞെട്ടുന്നു കളിയല്ല

ജളത മമ സകലമിതു മാധവ!

പങ്കജവിലോചന നിൻ കൃപയുളവായാൽ

സങ്കടലവമുണ്ടാമോ പങ്കനാശന ദേവ!

പങ്കജഭവവന്ദ്യ കിങ്കരനഹം നിന്റെ

അമരമുനികര പരിസേവിത!

കേട്ടാലും വചനം വിഭോ കേശവ ശൗരേ!

അർത്ഥം: 

ഞാന്‍ കപടംകൊണ്ട് യതിയായി ചമഞ്ഞത് കഷ്ടമായിപോയി. ഒട്ടല്ല ഇതുകൊണ്ടുള്ള പാപം. പെട്ടന്ന് ഭവാന്‍ അടിയില്‍ വീണതും ഓര്‍ത്താല്‍ ഞെട്ടുന്നു, ഇതു കള്ളമല്ല. സകലവും എന്റെ അല്പത്വമാണ് മാധവ. താമരക്കണ്ണാ, നിന്റെ കൃപയുളവായാല്‍ ലേശമെങ്കിലും സങ്കടമുണ്ടാകുമോ? പാപത്തെ നശിപ്പിക്കുന്നവനായ ദേവാ, ബ്രഹ്മദേവനാലും വന്ദിക്കപ്പെടുന്നവനേ, ദേവഋഷിമാരാല്‍ പരിസേവിതനായവനേ, ഞാന്‍ നിന്റെ ഭൃത്യനാണ്.