ഭൂപയോഗ്യവസ്ത്രമഹോ

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

രജകൻ

ഭൂപയോഗ്യവസ്ത്രമഹോ ഗോപനു ലഭിയ്ക്കുമോ

പോവിനേവം ചൊല്ലിടാതെ കോപി ഞാനോർത്താലും

വേണ്ടാ ഗോപന്മാരേ വൃഥാ തുടങ്ങേണ്ടാ മൂഢന്മാരേ

അർത്ഥം: 

ഹോ! രാജാവിന് യോഗ്യമായ വസ്ത്രം ഗോപന്മാർക്ക് ലഭിക്കുമോ? ഇപ്രകാരം പറയാതെ പോവിൻ. ഞാൻ കോപശീലനാണന്ന് മനസ്സിലാക്കിയാലും. ഗോപന്മാരേ, വേണ്ടാ. മൂഢന്മാരേ, വെറുതെ ഓരോന്ന് തുടങ്ങേണ്ടാ.