രാജകുലാധിപ കേൾക്ക മഹാത്മൻ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

മന്ത്രി

രാജകുലാധിപ! കേൾക്ക മഹാത്മൻ!

രാജിതതരകീർത്തേ!

രാജമണേ! തവ പ്രജകൾ സുഖേന

വ്യാജമതല്ല വസിച്ചീടുന്നു

മന്നവ നിൻബലമഹിമകളോർത്താൽ

നിന്നൊടുസമനല്ലിന്ദ്രനുമധുനാ

കുന്തീസുതരെനിനച്ചിനി നിന്നുടെ

ചിന്തിതമെത്ര ജുഗുപ്സിതമോർത്താൽ

ഹന്ത ഭവാനെസ്സമരേ വെൽവാൻ

അന്തകരിപുവിനുമെളുതല്ലറിക

പാർത്ഥന്മാർക്കു സഹായം ചെയ്‌വാൻ

പാർത്താൽ കൃഷ്ണൻ മതിയായ്‌വരുമോ?

ഗോപികൾവസ്ത്രം മോഷ്ടിപ്പാനേ

ഗോപകുമാരനു നിപുണതയുള്ളൂ

അല്പബലന്മാർ പാർത്ഥന്മാരെ

ഇപ്പോൾ കൊല്ലണമെന്നില്ലല്ലോ

മൂധന്മാരവർ വനവാസാന്തേ

ഗൂഢം വാണിടുമൊരുപുരിതന്നിൽ

അന്നു തിരക്കിയറിഞ്ഞുടനവരെ

പിന്നെയുമടവിയിലാക്കി വസിക്കാം

നാടുഭരിക്കണമെന്നൊരു കൊതിയാൽ

കാടുഭരിച്ചവർ ജന്മമൊടുങ്ങും

ഇങ്ങനെയിങ്ങടിയങ്ങടെ പക്ഷം

തുംഗപരാക്രമ, ചിന്തിച്ചരുളുക