വരിക സുദാമൻ നിശമയ

രാഗം: 

യദുകുലകാബോജി

താളം: 

ചെമ്പട

ആട്ടക്കഥ: 

കംസവധം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

വരിക സുദാമൻ നിശമയ വരഗുണധാമൻ

സുരഭിലതരങ്ങളാം സുരുചിര ദാമങ്ങൾ

സുഖമൊടുഞങ്ങൾക്കു തരിക നീ വിരവിൽ

ലീലാനുകൂലം തരിക സുശീലാനുവേലം

മാലയണിഞോരോ ലീലകൾ ചെയ്‌വാനായ്

മാലാകാര ബഹുലോലന്മാർ ഞങ്ങൾ

അർത്ഥം: 

സുദാമൻ, വരിക. ശ്രേഷ്ഠമായ ഗുണങ്ങളുടെ ഇരിപ്പിടമായവനേ, കേട്ടാലും. ഏറ്റവും സുന്ധമുള്ളവയും സുന്ദരങ്ങളുമായ മാലകൾ സന്തോഷത്തോടെ നീ പെട്ടന്ന് ഞങ്ങൾക്ക് തന്നാലും. നല്ലശീലങ്ങളോടുകൂടിയവനേ, ലീലയ്ക്ക് അനുകൂലമായി, പ്രയാസമില്ലാതെ തന്നാലും. മാലാകാരാ, മാലയണിഞ്ഞ് ഓരോ കളികൾ ചെയ്യുന്നതിനായി ഏറ്റവും അഗ്രഹമുള്ളവരാണ് ഞങ്ങൾ.