പോരുന്നേന്‍ ഞാന്‍ ഭൂമിദേവ

പോരുന്നേന്‍ ഞാന്‍ ഭൂമിദേവ

രാഗം: 

ശഹാന

താളം: 

മുറിയടന്ത

ആട്ടക്കഥ: 

രുഗ്മാംഗദചരിതം

കഥാപാത്രങ്ങൾ: 

ബ്രാഹ്മണൻ

പോരുന്നേന്‍ ഞാന്‍ ഭൂമിദേവ! ഭൂപന്‍

ഭൂരിധനങ്ങളും വസ്ത്രങ്ങളും നല്‍കും

ആരണന്മാര്‍ക്കെല്ലാം മോദാല്‍

അരങ്ങുസവിശേഷതകൾ: 

രണ്ടാം ബ്രാഹ്മണൻ പറയുന്നു.
ഈ പദാവസാനത്തോടെ എലാ ബ്രാഹ്മണരും കൂടെ രുഗ്മാംഗദന്റെ രാജ്യത്തിലേക്ക് (സാകേതം) പോകുന്നതായി നടിയ്ക്കുന്നു.

അനുബന്ധ വിവരം: 

ഭൂരിദാനങ്ങളും എന്ന്  ഭൂരിധനങ്ങളും എന്നഭാഗത്ത്,  101 ആട്ടക്കഥകൾ എന്ന പുസ്തകത്തിൽ പാഠഭേദം ഉണ്ട്.