ഇടശ്ലോകം 1 അനുദ്യൂതം

ആട്ടക്കഥ: 

ദുര്യോധനവധം

പാർത്ഥോസ്തദാനീം ധൃതരാഷ്ടമുക്താഃ

പ്രാപ്തായുധാസ്തം പ്രണിപത്യതാതം

ചേലുശ്ച ദുശ്ശാസനവാക്യതോനു-

ദ്യുതായ തത്രൈവ തദാഗതാസ്തേ

അരങ്ങുസവിശേഷതകൾ: 

ധൃതരാഷ്ട്രർ പാണ്ഡവരെ മോചിപ്പിച്ചതുകൊണ്ട്, ദുശ്ശാസനന്റെ ഉപദേശത്താൽ ദുര്യോധനൻ ഒരുവട്ടം കൂടി ചൂതിനു പാണ്ഡവരെ വിളിക്കുന്നു. ഇതാണ് അനുദ്യൂതം. ഇതിൽ തോറ്റാൽ വനവാസവും അജ്ഞാതവാസവും ആണ് ശിക്ഷ. ഇത് ഇപ്പോൾ അരങ്ങത്ത് പതിവില്ല. പകരം യാഹി ജവേന… എന്ന ദുര്യോധനപദം ആടുകയാണ് പതിവ്.