പരിപാഹിമാം വിഭോ

രാഗം: 

ഇന്ദളം

താളം: 

ചെമ്പ

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

വരുണൻ

ഇത്ഥം‌പറഞ്ഞു രഘുവീരനുടന്മാഹാന്ത-

മാഗ്നേയമസ്ത്രമിതെടുത്തുതൊടുത്തശേഷം

വറ്റിത്തുടങ്ങിജവമൊക്കെയുടൻ ജലേശൻ

ഗത്വരഘൂത്തമപദഞ്ചനമിച്ചു ചൊന്നാൻ

പരിപാഹിമാം വിഭോ ദശരഥസൂത!

പരവശതപൂണ്ടു ഹൃദിമരുവുമടിയനിൽ നീ

കരുതുക ദയാം‌ മനസി കമലനയന!

തവചരണമടിയനിഹ ശരണമയി സന്മതേ

കോപമരുതടിയനൊടു മഹിത ചരിത!

ഒരുവനപി നിന്നോടെതിർപൊരുവതിനുമുണ്ടൊ

ധരണീവര വീരവര സുരുചിരനിടാല

ലങ്കയതിലിന്നു തവ പോവതിന്നു ഞാൻ വിഭോ

തുംഗബല! നീങ്ങി വഴിതരുവനയി ദേവ!