ജയജയ രാവണവീര

രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

സേതുബന്ധനം

കഥാപാത്രങ്ങൾ: 

ശുകൻ (രാക്ഷസൻ)

ഇത്ഥം‌ പറഞ്ഞു ശുകമാശു വിമുച്യ ദൂതം

തത്രൈവ വാണു സുഖമോടു സസൈന്യജാലൈഃ

ഗത്വാ തദാ ശുകനഹോ ദശകണ്ഠമഗ്രേ

സ്ഥിത്വാ ജഗാദ ചകിതശ്ചരിതം തദീയം

ജയജയ രാവണവീര!

തവ വചസാഹം‌രഘുവരനികടേ സുബലശുകോയം ചെന്നേൻ

അവരയി കപികൾ പിടിച്ചുടനെന്നെ അവമാനം ചെയ്തധികം ഹാഹാ

ഹന്ത! മഹാബലരവരുടനെന്നെ ബന്ധിച്ചിട്ടു തദാനീം

ബന്ധുകുലത്തൊടു ജലനിധിവചസാ  ബന്ധിച്ചുടനെ ഘോരം സേതും

കർക്കശവിക്രമരിക്കരെ വന്നു വസിക്കുന്നു സുബേലാചലസീമ്നി

നൽക്കനിവൊടു സ രാമൻ വിരവിൽക്കാമസമൻ മോചിച്ചെന്നെ

വാനവരോടെതിർ പൊരുതുജയിക്കും വാനരസേനകൾ അളവില്ലല്ലൊ

ജാനകിയേ നീ നൽകുക വിരവിൽ അല്ലായ്കിൽ പോർ ചെയ്യണമല്ലോ