ലോകാലോകപർവതംതന്നുടെ

രാഗം: 

നവരസം

താളം: 

ചെമ്പട

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ലോകാലോകപർവതംതന്നുടെ പശ്ചിമമാം

ഭാഗമിവിടംകേൾക്ക നിന്നുടെ

ശോകത്തെത്തീർപ്പാൻ മമചക്രവും വേഗാ-

ലാഗമിച്ചീടുമ്പോൾ പോം വ്യഗ്രവും പാർത്ഥാ! 

അർത്ഥം: 

ലോകാലോകപർവ്വതത്തിന്റെ പടിഞ്ഞാറുഭാഗമാണ് ഇവിടം. പാർത്ഥാ, കേൾക്കുക. നിന്റെ ദുഃഖത്തെ തീർക്കുവാനായി എന്റെ ചക്രം വേഗത്തിൽ വരും. അപ്പോൾ വ്യഗ്രത പോകും.

അരങ്ങുസവിശേഷതകൾ: 

പദാഭിനയം കലാശിച്ചാൽ ശ്രീകൃഷ്ണൻ സുദർശനത്തെ സ്മരിക്കുന്നു. ഗായകർ ശ്ലോകം ചൊല്ലുന്നു.