രംഗം 16 ശൂർപ്പണഖ രാവണനോട് സങ്കടം പറയുന്നു

ആട്ടക്കഥ: 

രാവണോത്ഭവം

കേൾക്കെണം എന്നുടയ വാക്കേവം

രാഗം: 

സാവേരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

ശൂർപ്പണഖ

നർമ്മാലാപൈഃ പ്രിയാ താമിതി സമനുനയൻ ലാളയൻ കേളിഭേദൈഃ

ശർമ്മാസീനോ ദശാസ്യസ്സുചിരമനുഭവൻ കാന്തയാ തത്ര പുര്യാം

ലങ്കായാം ശങ്കിതാത്മാ ഖലു വിബുധജനൈഃ സുസ്ഥിതോയം കദാചിത്

പ്രാപ്യാഭ്യർണ്ണം ഭഗിനാ സ്മരപരവശ്യാ ശൂർപ്പണാഖൈവമുക്തഃ

കേൾക്കെണം എന്നുടയ വാക്കേവം ചൊല്ലീടുന്ന-

തോർക്കേണമൊരു സുഖവും വേണ്ടായെന്നോ എനിക്ക്?

ഊക്കേറിന വീരന്മാർകളിലഗ്രനായ് മേവീടുന്ന

അഗ്രജ, മമ പാണിഗ്രഹണം നീ ചെയ്യിക്കേണം

വന്നുകരേറി യൗവ്വനം ഇന്നു വൃഥാ ഭവിച്ചു

എന്നു ഞാൻ ഭർത്താവോടു ചേർന്നു വസിച്ചീടേണ്ടൂ?

ഭർത്താവൊഴിഞ്ഞൊരാശ്രയം മുഗ്ദ്ധാക്ഷിമാർക്കില്ലല്ലൊ

നക്തഞ്ചരവര, പ്രസിദ്ധമല്ലൊ മഹാത്മൻ!

നാരീജനമാനസമേറ്റം സ്വൈരാഭിലാഷിയല്ലൊ

ഭാര്യാശീലം ഭവാനു പരിചയമുണ്ടല്ലോ