ഉത്തിഷ്ഠ തിഷ്ഠ സുകുമാരകളേബരാ

രാഗം: 

ഇന്ദളം

ആട്ടക്കഥ: 

കിരാതം

കഥാപാത്രങ്ങൾ: 

ശിവൻ

ഉത്തിഷ്ഠ തിഷ്ഠ സുകുമാരകളേബരാ നീ-

യത്തല്പെടായ്ക കുരുവീരകുലപ്രവീര

അത്യർത്ഥമിന്നു തവ ബാഹുബലങ്ങൾ കാണ്മാൻ

ചിത്തേ നിനച്ചു പുനരിത്തൊഴിലിന്നുകാട്ടി

തെറ്റെന്നു നിന്നോടു കയർത്തു ഞാനു-

മൂറ്റങ്ങളെല്ലാം പരിചോടറിഞ്ഞു

ഏറ്റം പ്രസാദം തവ തല്ലുകൊണ്ടും

മാറ്റീടുവൻ ഞാനിഹ ലോകദുഃഖം

അർത്ഥം: 

സുന്ദരശരീരാ, ശ്രേഷ്ഠാ, എഴുന്നേൽക്കുക. കുരുകുലവീരന്മാരിൽ ഏറ്റവും വീരനായുള്ളവനേ, നീ ദുഃഖിക്കരുത്. ഇപ്രകാരം നിന്റെ കരബലം കാണണമെന്ന് മനസ്സിൽ വിചാരിച്ചു. അതിനായാണ് ഇന്ന് ഈ പ്രവർത്തി ചെയ്തത്. നിന്നോട് ശക്തിയായി കയർത്ത് ഞാൻ നിന്റെ ശക്തിയെല്ലാം നന്നായി അറിഞ്ഞു. നിന്റെ തല്ലൽ കൊണ്ടും ഏറ്റവും സന്തോഷം. ഞാൻ ഇവിടെ ലോകദുഃഖത്തെ മാറ്റുന്നുണ്ട്.