നരാന്തകം തം കൊലചെയ്തശേഷം

രാഗം: 

കേദാരഗൌഡം

ആട്ടക്കഥ: 

യുദ്ധം

ശ്ലോകം
നരാന്തകം തം കൊലചെയ്തശേഷം
നിശാചരെസ്സംവൃതമംഗദം തം
വിലോക്യ നീലൻ പവനാത്മജം ച
സമേത്യ രാത്രിഞ്ചരരോടു ചൊന്നാൻ.

അർത്ഥം: 

നരാന്തകനെക്കൊന്നിട്ട് അംഗദനെ രാക്ഷസന്മാർ വളഞ്ഞുവെച്ചിരിക്കുന്നതു കണ്ടിട്ട് നീലനും ഹനുമാനും അവരെ സമീപിച്ചിട്ട് ഇങ്ങിനെ പറഞ്ഞു.