അരവിന്ദലോചനേ അരികിൽ വരികോമലേ

രാഗം: 

കാമോദരി

താളം: 

ചെമ്പ

ആട്ടക്കഥ: 

പൂതനാമോക്ഷം

കഥാപാത്രങ്ങൾ: 

വസുദേവൻ

സോമേ ഗാഢനിപീഡിയാന്ധതമസസ്തോമേ ത്രിയാമാമുഖേ

കുർവാണേ കുരുവിന്ദകന്ദളരുചൗ സിന്ദൂരവിന്ദുശ്രിയം

അന്തസ്ത്രീവ്രരുജാം ശരൈർവിരഹിഷു സ്വൈരർപ്പകേ ദർപ്പകേ

ശൗരിസ്സ്വൈസമുദാജഹാര സ മുദാ നേദീയസീം പ്രേയസീം

അരവിന്ദലോചനേ! അരികിൽ വരികോമലേ

കുരുവിന്ദചാരുരദനേ!

തരുണാംഗി! എൻ ജീവിത തരുവിനുടെ ഫലമെന്നു

കരളിൽ നിൻ ചാരുകുചകലശമിതു കരുതുന്നേൻ

നിജരമണിയായിടും നീലനളിനിയൊടു

വിജനേ ചെന്നൊന്നു പറവാൻ

രജനീപതിതന്റെ രതിദൂതിമാർപോലെ

ഗജകാമിനി! മധുപഗണികകൾ ഗമിക്കുന്നു

മണിമേടകൾ തോറും അണിവാതിലൂടെ

ചെന്നണയുന്ന മന്ദപവനൻ

പ്രണയിനികളുടയ മുലയിണയിലണിഘർമജല-

കണികാമണികളെയിതാ കവർന്നു പോകുന്നു

മിന്നുന്ന പൂമേനിമിന്നലുടെ നടനവും

സ്വിന്നത കലർന്ന മുഖവും

കന്നൽമിഴി! കാണ്മതിന്നു കൗതൂഹലമിന്നു

സന്നദ്ധനായ് മാരൻ മുന്നിൽ മമ മരുവുന്നു