താപസി താരേശമുഖി

രാഗം: 

ഉശാനി

താളം: 

ചെമ്പട

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

താപസി താരേശമുഖി ധരണിയില്‍ വീരര്‍ തൊഴും

ഭൂപമണി പങ്‌ക്തിരഥനന്ദനരും സീതയുമായി

താതനുടെ അരുളാലെ വീതരുജാ വന്നുവനേ

ഹൃതയായീ വൈദേഹികപടത്താല്‍ കൗണപരാൽ

തദനു നൃപന്‍ ബാലിയേയും പിതൃലോകം പൂകിച്ചു

ദ്വാദശാത്മജന്‍ തല്‍പുരവും നല്‌കി തദാ

സുഗ്രീവന്‍ വചനത്താല്‍ സീതയെയന്വേഷിപ്പാന്‍

വന്നുവയം ജലദാഹാൽ കുഹരമിദം ഗതരായി

പൈദാഹം സഹിയാതെ പരവശരാം ഞങ്ങളെ നീ

തയ്യല്‍മണേ പൈദാഹം തീര്‍ത്തങ്ങയയ്‌ക്കേണമേ

തിരശ്ശീല

അരങ്ങുസവിശേഷതകൾ: 

ഈ രംഗം അരങ്ങത്ത് ഇപ്പോൾ പതിവില്ല. സ്വയം‌പ്രഭയിൽ നിന്നും ക്ഷീണവും ദാഹവും മാറ്റാനായി വാനരവീരന്മാർ ഫലമൂലാദികളെ സ്വീകരിക്കുന്നു. 

സ്വയം‌പ്രഭയുടെ കഥ വാത്മീകി രാമയാണത്തിൽ നിന്നും വ്യത്യാസമുണ്ട് അദ്ധ്യാത്മ രാമായണത്തിൽ.

തിരശ്ശീല