ആരുനീയെവിടെനിന്നു

രാഗം:
കല്യാണി
താളം:
ചെമ്പട 16 മാത്ര

കഥാപാത്രങ്ങൾ:
ധർമ്മപുത്രർ
ആരുനീയെവിടെനിന്നു വന്നതിപ്പോളെന്റെ
ചാരത്തുവന്നുരചെയ്ക വൈകിടാതെ

കാരണമെന്നിയെ നിന്നെ കാണ്‍കയാലേ മമ
പാരം വളരുന്നു പരിതോഷമുള്ളില്‍

അർത്ഥം:
നീ ആരാണെന്നും എവിടെ നിന്നു വരുന്നു എന്നും എന്റെ സമീപം വന്ന് പെട്ടെന്ന് തന്നെ പറഞ്ഞാലും. ഒരു കാരണവുമില്ലാതെ എങ്കിലും നിന്നെ കാണുന്നതിൽ എനിക്ക് സന്തോഷം ഉണ്ട്.