മേഘനാദ മമ നന്ദന

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

രാവണന്‍

ഇത്ഥം തത്ര സുഖാസ്ഥിതേ ദിവിഷദാം നാഥേഥ ലങ്കാന്തരേ

കൈകസ്യാസ്തനയോ മഹാഭുജബലോ രാത്രിഞ്ചരോ രാവണഃ

ധാതുർല്ലബ്ധവരോ രണേ ധനപതിം ജിത്വാ ച ഹൃത്വാ പുരീം

തത്രസ്ഥോ നിജപുത്രമാഹ ച കദാപ്യത്യന്തമത്താശയഃ

മേഘനാദ, മമ നന്ദന, നൂതനമേഘസമാനരുചേ, സർവ-

ശ്ലാഘനീയഭുജവിക്രമ, കേൾക്ക നീ മാമകമാം വചനം

മേഘവാഹനനാകുന്ന മദാന്ധനാം ലോകേശൻ തന്നെയിന്നു യുധി

മോഘബലനാക്കി ബന്ധിപ്പതിന്നൊരു മോഹമുണ്ടെത്രയും മേ

കാര്യമതങ്ങനെ സാധിക്കുമോ എന്നു ശൗര്യജലധേ, ചൊൽക മമ

വീര്യമുണ്ടെങ്കിലും നിന്റെ മനോരഥം നേരോടറിയാമല്ലൊ

അർത്ഥം: 

അല്ലയോ മകനേ മേഘനാദാ, നീ എന്റെ വാക്കുകൾ കേട്ടാലും. എനിക്ക് ഇന്ദ്രനെ ബന്ധിയ്ക്കാൻ മോഹമുണ്ട്. അത് എങ്ങനെ സാധിക്കും എന്ന് പറയുക.