സാരസായതലോചനേ

രാഗം: 

പാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

വൃഷപർവാവ്

ഗീര്‍വാണാരിസരോജവാരമിഹിരശ്ചന്ദ്രേമഹാഭാസുരേ

സര്‍വാനന്ദകരേസുദീപിതമനോജാതാനലേമോഹനേ

ദുര്‍വാരസ്മരബാണവിദ്ധഹൃദയസ്സ്വര്‍വാസിനീസന്നിഭാം

ഗുര്‍വാമോദഭരാമുവാചവൃഷപര്‍വാഖ്യോനിജപ്രേയസീം

സാരസായതലോചനേ!ശാതോദരീകേള്‍നീ

സാമജസമഗമനേസാരസ്യസദനേ!

ശാരദശശിനിന്‍മുഖചാരുതയെക്കണ്ടു

വാരിദങ്ങളുടെപിന്നില്‍ചാലേമറയുന്നു

വല്ലഭേഹംസംനിന്നുടെനല്ലഗതികണ്ടു

തുല്യഗമനായവാണീവല്ലഭംഭജതി

അംഭോജസായകനെന്നില്‍അമ്പയച്ചീടുന്നു

എന്‍പ്രിയേ!തരികപരിരംഭണകവചം

പന്തേലുംമുലമാര്‍മണേ!കാന്തേ!നീകണ്ടാലും

കാന്തമാകിയോരുദ്യാനംസ്വാന്തജദീപനം

കേകികുലമാടുന്നു,കോകിലംപാടുന്നു

പോകനാംകേളിചെയ്‌വാന്‍മാകുരുവിളംബം