ആശയമതെങ്കിലിപ്പോൾ

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

ആശയമതെങ്കിലിപ്പോള്‍ ആലോകയ മമ ദേഹം
 
ചെമ്പട (കാലം താഴ്ത്തി 16 മാത്ര)
ആയാസമുണ്ടായീടൊല്ല ആവോളം ചുരുക്കീടുന്നേന്‍
 

അർത്ഥം: 

ആഗ്രഹമതാണേങ്കില്‍ ഇപ്പോള്‍ എന്റെ ദേഹം കണ്ടുകൊള്ളുക. ആയാസമൊന്നും ഉണ്ടാകരുത്. ആവുന്നിടത്തോളം ചുരുക്കാം.

അരങ്ങുസവിശേഷതകൾ: 

ആദ്യവരി മൂന്നാം കാലത്തിലും രണ്ടാം വരി രണ്ടാം കാലത്തിലും ആണ് ആലപിക്കേണ്ടത്.

പദാഭിനയശേഷം ആട്ടം:
ഹനുമാന്‍:‘എന്റെ വലുതായ രൂപം കണ്ടാല്‍ നീ ഭയപ്പെടുമോ?’
ഭീമന്‍:‘അങ്ങയുടെ കരുണയുണ്ടായാല്‍ എനിക്ക് ഭയമില്ല’
ഹനുമാന്‍:‘ആകട്ടെ, എന്നാല്‍ ധൈര്യപൂര്‍വ്വം കണ്ടുകൊള്ളുക’
ഭീമന്‍ ഉത്സാഹത്തോടെ രൂപം കാണുവാന്‍ തയ്യാറായി നില്‍ക്കുന്നു. ഹനുമാന്‍ പീഠത്തില്‍ കയറി ശ്രീരാമസ്വാമിയെ സ്മരിച്ചുകൊണ്ട് രൂപം വലുതാക്കി കാട്ടുന്നു. ഭീമന്‍ അതുകണ്ട് ഭയപ്പെടുന്നു. ഗായകര്‍ ശ്ലോകം ചൊല്ലുന്നു.