രാവണന്‍ തന്നെ

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പ 5 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ചരണം4:
രാവണന്‍ തന്നെ രണഭുവി കൊന്നൊരു
രാമനോര്‍ത്തീടുകില്‍ മാനുഷനല്ലയോ
ഏവം പറയുന്ന നിന്നെ ഞാനിപ്പഴേ
കേവലം കാലപുരത്തിലാക്കീടുവന്‍

അർത്ഥം: 

രാവണനെ യുദ്ധത്തില്‍ കൊന്ന രാമന്‍ മനുഷ്യനല്ലെ? ഇങ്ങിനെ പറയുന്ന നിന്നെ ഞാനിപ്പോഴേ കാലപുരത്തിലേക്കയക്കും.