ഭാമിനിമാരണിയുന്ന ഭാസുരശിരോരത്നമേ

രാഗം: 

സാമന്തലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രുഗ്മിണി സ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

ഭാമിനിമാരണിയുന്ന ഭാസുരശിരോരത്നമേ

കാമമിതെങ്കിലിവനെ കൈ വെടിയുന്നേൻ

എന്തു തവ കാമമെന്നാൽ ഹന്ത ഞാനാശു ചെയ്തീടാം

അന്തരം കിമപി നഹി അംബുജേക്ഷണേ!

മന്ദഹാസമധുരമാം സുന്ദരി നിൻ മുഖാംബുജം

മന്ദാക്ഷമുകുളമാവാൻ എന്തു കാരണം?

അരങ്ങുസവിശേഷതകൾ: 

ശ്രീകൃഷ്ണൻ ശാന്തനായി രുഗ്മിയെ മോചിപ്പിക്കുന്നു.