പൂരിതധനസന്ദോഹം ദൂരവേ

രാഗം: 

സൌരാഷ്ട്രം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

പൂരിതധനസന്ദോഹം ദൂരവേ വെടിഞ്ഞു ഗേഹം
ഭൂരിദുഷ്ടമൃഗസമൂഹം പുക്കു വനനിവഹം,
സാപി നാരീ സവ്യാമോഹം കൈവിടാഞ്ഞാൾ കാന്താദേഹം;
സമ്പത്തുണ്ടാമിനിയെന്നൂഹം;താദൃശംതങ്ങളിൽ സ്നേഹം.

അർത്ഥം: 

നിറയെ സമ്പദ്സമൃദ്ധിയോടുകൂടിയ വീട് ദൂരെ ഉപേക്ഷിച്ച് ധാരാളം ദുഷ്ടമൃഗങ്ങൾ ഉള്ള കാട്ടിലേക്ക് വന്ന ആ സ്ത്രീ ആകട്ടെ, സമ്പത്തെല്ലാം ഇനിയും ഉണ്ടാകും എന്ന് ഊഹിച്ച് വ്യാമോഹത്തോടെ ഭർത്താവിന്റെ ശരീരം വിടാതെ ഒപ്പം കൂടി. അത്രയ്ക്ക് ആയിരുന്നു പരസ്പരസ്നേഹം.