എന്തൊന്നു ഞാനിഹ ചെയ്‌വൂ പന്തിയല്ല വിധമൊന്നും

രാഗം: 

പാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

രാവണന്‍

എന്തൊന്നു ഞാനിഹ ചെയ്‌വൂ പന്തിയല്ല വിധമൊന്നും

ബന്ധനം കഴിഞ്ഞീടുമോ ചിന്തിച്ചതുപോലെ.

എന്തിനു വൃഥാ ഞാനോരോ ബന്ധമില്ലാതുള്ള കാര്യം

ചിന്തിച്ചു വിഷാദിക്കുന്നു പിന്തിരികനല്ലൂ

ഹന്ത ! ഹന്ത ! ദശമുഖന്‍ പിന്തിരിഞ്ഞു പോയീടുമോ

ബന്ധിപ്പതിനിവനെയിപ്പോളന്തരമില്ലേതും.

തിരശ്ശീല

അർത്ഥം: 

എന്തൊക്കെ ആണ് ഞാൻ ചെയ്യുന്നത്! ഒന്നും പന്തിയല്ല!. ഞാൻ വിചാരിച്ച പോലെ ബാലി എന്ന കുരങ്ങനെ ബന്ധിക്കാൻ പറ്റുമൊ? എന്തിനാ ഞാൻ വെറുതെ ഓരോന്ന് വിചാരിച്ച് ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ചെയ്യുന്നത്? നല്ലത് പിൻതിരിയുക തന്നെ.
(വീണ്ടും ആലോചിച്ച്) കഷ്ടം കഷ്ടം.. ദശമുഖൻ ആയ ഞാൻ ഒരു കാര്യം വിചാരിച്ച് പുറപ്പെട്ടാൽ മുന്നിലേക്ക് വെച്ച കാൽ പിന്നിലെക്ക് ഇല്ല തന്നെ. അതിനാൽ ഇവനെ ബന്ധിക്കുക തന്നെ കാര്യം.