വ്യാജമതല്ല സുയോധന കേള്‍ നീ

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

വ്യാജമതല്ല സുയോധന കേള്‍ നീ

വാജികളാനകളായുധജാലം

രാജന്‍ മമ വര സചിവന്മാരും

രാജ്യമതും പണയം

അർത്ഥം: 

വ്യാജമല്ല സുയോധനാ, നീ കേള്‍ക്കുക. രാജാവേ, വാജികള്‍, ആനകള്‍, ആയുധങ്ങള്‍, മന്ത്രിമാര്‍, രാജ്യംതന്നെയും പണയം.

അരങ്ങുസവിശേഷതകൾ: 

വീണ്ടും ധര്‍മ്മപുത്രരും ശകുനിയും ചൂതുകളിക്കുന്നു. ധര്‍മ്മപുത്രന്‍ പരാജയപ്പെട്ടതു കണ്ട് അടുത്ത പദം