പൂരുകുലകലശാബ്ധി

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പ 5 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

നന്ദികേശ്വരൻ

നന്ദീശ്വരസ്സമുപഗത്യവിസംജ്ഞമേനം
പസ്പർശപാണിയുഗളേനനിജേനയാവൽ
സുപ്തപ്രബുദ്ധമിവതാവദുപസ്ഥിതന്തം
ആസ്ഥാതിരേകവനതംനിജഗാദപാർത്ഥം.

പല്ലവി:
പൂരുകുലകലശാബ്ധിപൂർണ്ണചന്ദ്രനൃപേന്ദ്ര
പോരുംവിഷാദമിനിപൊരുവതിനുപോകനാം

ചരണം 1:
സമകരഭുവിനിന്നുടയസാഹായ്യമൻപോടു
അമരസമ!ചെയ്‌വതിന്നഹമിവിടെവന്നു

അർത്ഥം: 

ശ്ലോകം:- മോഹാലസ്യത്തിൽ പെട്ട് വീണുകിടക്കുന്ന അർജ്ജുനനെ നന്ദികേശ്വരൻ തന്റെ രണ്ട് കൈകൾ കൊണ്ടും തൊട്ട ഉടൻ, അദ്ദേഹം ഉറക്കത്തിൽ ഉണർന്ന പോലെ എഴുന്നേറ്റ് അത്യാദരപൂർവ്വം തലകുമ്പിട്ടു നിന്നു. അങ്ങനെ നിൽക്കുന്ന അർജ്ജുനനോട് നന്ദികേശ്വരൻ ഇങ്ങനെ പറഞ്ഞു.

പദം:- പൂരുകുലത്തിലെ മഹാകേമാ, വിഷാദിച്ചത് മതി. നമുക്ക് യുദ്ധത്തിനു പോകാം. ദേവന്മാർക്ക് സമാനമായവനേ, നിന്നോടൊപ്പം യുദ്ധഭൂമിയിൽ നിന്ന് നിന്നെ സഹായിക്കാനായി ആണ് ഞാനിവിടെ വന്നത്.