ചാരുത്വമെഴും നിയമനിഷ്ഠയും നല്ല

രാഗം: 

മുഖാരി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

പർണ്ണാദൻ

“ചാരുത്വമെഴും നിയമനിഷ്ഠയും നല്ല
ചാരിത്രമെന്നുള്ളൊരു ചട്ടയും
പാതിവ്രത്യപരമകാഷ്ഠയും കുല-
പാലികമാർക്കിതത്രേ നല്ലൊരു കോട്ടയും“.

അർത്ഥം: 

സാരം: ശോഭനമായ വ്രതനിഷ്ഠയും, നല്ല ചാരിത്രമാകുന്ന കവചവും, പാതിവ്രത്യത്തിന്റെ ഉത്കർഷവും ഇവയാണ്‌ കുലസ്ത്രീകൾക്ക്‌ ഉചിതമായ സംരക്ഷണമായി വർത്തിക്കുന്നത്‌.