വിജയ വിജയീ ഭവ

രാഗം: 

കാമോദരി

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

ഇന്ദ്രാണി (ശചി)

പുലോമജാം പ്രാപ്യ വലാരിനന്ദനോ
ജഗ്രാഹ തസ്യാശ്ചരണൌ കൃതാജ്ഞലി:
സാ പ്രസ്നവൈരശ്രുവിമിശ്രിതൈര്‍മ്മുദാ
സിഞ്ചിന്ത്യപൃച്ഛല്‍ കുശലാദികാനമും

പല്ലവി:
വിജയ വിജയീ ഭവ ചിരം ജീവ
നിശമയ മയോദിതമുദാരം

ചരണം1:
സ്വാഗതം കിമയി തവ സുമതേ വീര
സ്വാനാമനാമയം കിമു തേ

ചരണം2:
കുശലിനീ കിമു ശൂരതനയാ വീരാ
കുശലവോപമശൂരതനയാ

ചരണ3:
നിന്നുടെ കീര്‍ത്തിയാലിന്നു നൂനം
നിഹ്നുതകളങ്കനായിന്ദു

അർത്ഥം: 

പുലോമജാം: ഇന്ദ്രപുത്രന്‍ പുലോമജയുടെ സമീപത്തുചെന്ന് കൈകൂപ്പി കാല്‍തൊട്ടുവന്ദിച്ചു. ഇന്ദ്രാണി സന്തോഷാശ്രുക്കള്‍ കൊണ്ടും വാത്സല്യത്താല്‍ ചുരന്ന മുലപ്പാല്‍ കൊണ്ടും അജ്ജുനനെ കുളിപ്പിച്ച് ഇപ്രകാരം കുശലപ്രശ്നം ചെയ്തു. വിജയ: വിജയാ, വിജയിച്ചാലും. നീണാള്‍ വാണാലും. ഞാന്‍ പറയുന്നത് ശ്രവിച്ചാലും. സുമനസ്സായ വീരാ, നിനക്ക് സ്വാഗതം. നിനക്കും ബന്ധുക്കള്‍ക്കും സുഖമല്ലെ? കുശലവന്മാരേപോലെ ശൂരരായ തനയരോടുകൂടിയ കുന്തീദേവിക്കും സുഖംതന്നെയല്ലെ? നിന്റെ കീര്‍ത്തിയാല്‍ തീര്‍ച്ചയായും ഇന്ന് ചന്ദ്രന്റെ കളങ്കം കൂടി മറഞ്ഞുപോയിരിക്കുന്നു.

അരങ്ങുസവിശേഷതകൾ: 

ഇടതുവശത്തുകൂടി പ്രവേശിക്കുന്ന അര്‍ജ്ജുനന്‍ വലതുഭാഗത്തിരിക്കുന്ന ഇന്ദ്രാണിയെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. ഇന്ദ്രാണി അനുഗ്രഹിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

അനുബന്ധ വിവരം: 

1) പദരചനാസൗന്ദര്യം വഴിയുന്ന പദങ്ങളിലൊന്ന്. പ്രാസഭംഗിയുടെ മനോഹാരിത നിറഞ്ഞ പദം.