ഭീരുതയോ ഭാനുമതീ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

കർണ്ണശപഥം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

ഭീരുതയോ ഭാനുമതീ ? ഭാരതസമരേ

വീരനഹം വൈരികളെ സംഹരിച്ചീടും

അവരജരില്ലേ ? ജ്ഞാതികളില്ലേ? സാമന്തരുമില്ലേ ?

അവരധികം ശൌര്യപരാക്രമശാലികളല്ലേ ?

സ്നേഹിതരില്ലേ ? ഗുരുവരരില്ലേ? ഭടതതിയുമില്ലേ ?

സ്നേഹമുടല്‍പൂണ്ടുള്ളോരു കര്‍ണ്ണനുമില്ലേ ?

കുമതികളാം പാണ്ഡവരെ കുരുതികഴിച്ചധുനാ

കുരുവീരന്‍ ധരവാഴും നിസ്സന്ദേഹം

അരങ്ങുസവിശേഷതകൾ: 

ഭാനുമതിയുടെ വർത്തമാനം കേട്ട് ദുര്യോധനൻ ചാടി എഴുന്നേറ്റ് ദ്രുതഗതിയില്‍ കലാശം ചവിട്ടിയിട്ട് പദം ആടുന്നു. 
പദശേഷം കർണ്ണൻ പ്രവേശിക്കുന്നു. 

ആട്ടം:-
ദുര്യോധനന്‍ കര്‍ണ്ണനോട് “ സ്നേഹിതാ , എന്‍റെ പ്രിയതമ ഭാനുമതി ഭയചകിതയായിരിക്കുന്നു . കാരണം എന്താണെന്നോ ? പഞ്ചപാണ്ടവന്മാരോട് നാം ചെയ്യാന്‍ പോകുന്ന സമരത്തില്‍ എനിക്ക് ജീവാപായം സംഭവിക്കുമോ എന്ന സംശയം തന്നെ . അപ്രകാരമൊരു ഭയത്തിന് അവകാശമില്ല എന്ന് ഞാന്‍ അവളെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു . എന്നിട്ടും അവള്‍ക്ക് പരിപൂര്‍ണ്ണമായ ബോദ്ധ്യം ഉണ്ടായിട്ടില്ല . കര്‍ണ്ണാ നിന്നെ സഹോദരനിര്‍വ്വിശേഷം സ്നേഹിക്കുന്നവളാണല്ലോ ഭാനുമതി ? നിന്‍റെ സ്നേഹം വീര്യം മുതലായ ഗുണങ്ങളില്‍ അവള്‍ക്ക് അതിരറ്റ വിശ്വാസവുമുണ്ട് . നീ അവള്‍ക്ക് യാഥാര്‍ത്ഥ്യം മനസ്സിലാക്കികൊടുക്കൂ’.