അന്തിയാം മുമ്പെ

രാഗം: 

വേകട (ബേകട)

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

ബാഹുകൻ

അന്തിയാം മുമ്പെ കുണ്ഡിനംതന്നിൽ ചെന്നുചേരേണമെങ്കി-
ലെന്തിനുണ്ടാക്കുന്നു കാലവിളംബനകാരണം?
അന്തികത്തിങ്കലല്ലാ പടം ബഹു-
യോജന വഴി ചെന്നേ ലഭിപ്പൂ;
അതുനല്ല ചിന്തിതനാശനം, അതെന്നിയേ
പാർത്തുപോകിലോ രാത്രിയായ്പ്പോകുമേ
പാഴിലാമിപ്രയാസമിതൊക്കെയും
ഓർത്തുപോന്നതീനേർത്ത വസനമോ
താർത്തേൻവാണിതൻ പാണിഗ്രഹണമോ?

എന്തു ചിന്ത ഹന്ത ഭൂപതേ! ഹൃദയേ നിനക്ക്‌
എന്തു ചിന്ത ഹന്ത ഭൂപതേ!

അർത്ഥം: 

സാരം: സന്ധ്യക്കുമുമ്പ്‌ കുണ്ഡിനത്തിലെത്തണമെങ്കിൽ എന്തിനാ കലാതാമ സമുണ്ടാക്കുന്നത്‌?  ഉത്തരീയം അടുത്തൊന്നുമല്ല.  ബഹുയോജന പിന്നിലാണ്‌. അന്വേഷിച്ചു പോയാൽ വിചാരിച്ചതു നടക്കില്ല.  രാത്രിയായി പ്പോകും.  സുന്ദരീരത്നത്തെ പാണിഗ്രഹണം ചെയ്യാൻ പുറപ്പെട്ടിട്ട്‌ നിസ്സാരമായ വസ്ത്രം തിരഞ്ഞ്‌ നേരം കളയണോ?