പറക പറക ദനുജരാജനന്ദന

രാഗം: 

വൃന്ദാവനസാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

പ്രഹ്ലാദ ചരിതം

കഥാപാത്രങ്ങൾ: 

ശുക്രൻ

പറക പറക ദനുജരാജനന്ദന !

പരിചിനോടു പരമാർത്ഥം 

പറയരുതാതുള്ളൊരു നാമത്തെ 

പറകിൽ പറയാതാക്കുമിദാനീം 

എന്തിനു നാരായണ എന്നിങ്ങിനെ-

ചൊല്ലുന്നു നാമമിങ്ങിനെ –

യോഗ്യമല്ല ബാലക!

ഇന്നിരണ്യനാമമെന്നു ചൊല്ലുവിൻ-

അല്ലെങ്കിൽ തല്ലുകൊള്ളുമേ-

യോഗ്യമല്ല ബാലക

അരങ്ങുസവിശേഷതകൾ: 

തിരിച്ചുവന്ന മുനി, പ്രഹ്ലാദൻ ശിഷ്യരെയെല്ലാം നാരായണമന്ത്രം അഭ്യസിപ്പിക്കുന്നതുകണ്ട്‌  കോപിച്ചു, നാലാമിരട്ടിയെടുത്ത് പദം ആടുന്നു.
അനുസരണയില്ലാത്ത പ്രഹ്ലാദനെക്കൂട്ടി ഹിരണ്യകശിപുവിന്റെ അടുത്തേക്ക് പോവാൻ ശുക്രൻ തീരുമാനിക്കുന്നു.