ഭീമപരാക്രമജലധേ ഭീതിയകന്നിതു സുമതേ

രാഗം: 

ഭൂപാളം

താളം: 

ചെമ്പട

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

മുനി(മാർ-താപസന്മാർ)

കിർമ്മീരേ ബത നിഹതേ തദീയഭൃത്യാഃ
പ്രച്ഛന്നാ ദിശിദിശി സംഗതാസ്തദാനീം
താപത്യം സമുപഗതാസ്തപസ്വിവർഗ്ഗാഃ
പ്രത്യേകം പ്രണിജഗദുഃ പ്രഹർഷവന്തഃ
 

ഭീമപരാക്രമജലധേ ഭീതിയകന്നിതു സുമതേ
ഭീമമഹാഭുജബല തേ സദാ ഭവതു ശുഭം ഭൂമിപതേ

നിരുപമരാന്നിശിചരരെ നിഹനിക്കയാൽ നീ സമരേ
നിത്യവുമിക്കാന്താരെ വസിക്കാം രഹിതദരേ

അഗ്നിഹോത്രം ചെയ്തിവിടെ അസ്മാകം ഗംഗയുടെ
അതിവികടേ തടനികടേ ചെയ്യാമാവാസമ്മോദമോടെ

ഭവ്യജനാവനകർമ്മം ഭരതകുലോത്തമധർമ്മം
ഫലിതമിദം തവജനം ഭവതു സദാവനകർമ്മം

അരങ്ങുസവിശേഷതകൾ: 

ഒടുവിലത്തെ ഈ രംഗം പതിവില്ല. വേണമെന്നുവെച്ചാൽ വധം കഴിഞ്ഞ ഉടനെ ഒന്നോ രണ്ടോ മഹർഷിമാർ പ്രവേശിച്ച് രഹിതദഏ വരെ ആടി ഭീമനെ അനുഗ്രഹിച്ച് മാറി പോകും.