ഭൂപതേസ്തു ഭൂരിമംഗളം

രാഗം: 

സൌരാഷ്ട്രം

താളം: 

ത്രിപുട

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

നാരദൻ

പദം
ഭൂപതേസ്തു ഭൂരിമംഗളം
ഭൂപതേ
ശ്രീപതിഭക്തരിൽ മുമ്പനാകും തവ
പാപങ്ങളുണ്ടോ ഭവിക്കുന്നു പാണ്ഡവ?
പാകാരിതുല്യരാം സോദരന്മാരോടും
വാഴ്ക ഭുവി മഹാ- കീർത്ത്യാ ചിരകാലം
പാണ്ഡുമഹാരാജൻ സ്വർഗ്ഗത്തിങ്കൽ നിന്നു
പാണ്ഡവ നിന്നോടു ചൊൽവാനൊരു കാര്യം
പുണ്യവാനെന്നോടു ചൊൽകയാൽ മോദേന
വിണ്ണിൽനിന്നാശു- വരുന്നിതു ഞാനെടൊ.
രാജായുധിഷ്ഠിര- നെന്നുടെ നന്ദനൻ
രാജസൂയം ചെയ്ക- വേണമെല്ലാം കൊണ്ടും
രാജാഹരിശ്ചന്ദ്ര- നിന്നും സുരലോകേ
രാജസൂയം ചെയ്ക- യാലെ വിളങ്ങുന്നു
എന്നുള്ള വൃത്താന്ത- മെന്നോടു ചൊല്ലുവാൻ
വന്നിതു ഞാനെ – ന്നറിക മഹാമതേ.
ഇന്നിതു ചെയ് വതി- നേതും മടിക്കേണ്ട
ധന്യമതേ മഹാ- ഭാഗ്യവാനല്ലോ നീ.