ശക്രാത്മജന്‍ ഞാനറിക

രാഗം: 

ഘണ്ടാരം

താളം: 

ചെമ്പ 5 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ചരണം2:
ശക്രാത്മജന്‍ ഞാനറിക നീ ദാനവ
ചക്രായുധസഖിയാകിയ പാണ്ഡവന്‍
ഉഗ്രനായീടും ഹിഡിംബനെ കൊന്നൊരു
വിക്രമിയാകിയ ഭീമസഹോദരന്‍

അർത്ഥം: 

ഇന്ദ്രാത്മജനും കൃഷന്റെ സഖാവുമായ പാണ്ഡവനാണ് ഞാനെന്ന് ദാനവനായ നീ അറിയുക. ഉഗ്രനായ ഹിഡിംബനെ കൊന്ന പരാക്രമിയായ ഭീമന്റെ സഹോദരൻ‌.