വാര്‍ത്തയിതെന്തേ കേള്‍പ്പൂ

രാഗം: 

സാരമതി

താളം: 

ചെമ്പട

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

വാര്‍ത്തയിതെന്തേ കേള്‍പ്പൂ, ആര്‍ത്തയാം
ഇവള്‍ തന്റെ
നന്ദനനുമകാലം മൃതനായോ ഞാന്‍ മൂലം?
പുത്രദുഃഖാര്‍ത്തരാകും ജനനിമാരനേകം
ഭത്തൃവിയോഗാല്‍ നീറും വിധവകളനവധി
ബന്ധുക്കള്‍ ഹതരായോരായിരമബലകള്‍
അന്തികേ, വരുന്നപോല്‍, ഹന്ത! മേ, തോന്നീടുന്നു.
ദുശ്ശളേ! സഹോദരീ! ക്ഷമയാചിപ്പൂ പാര്‍ത്ഥന്‍
ദുസ്സഹമോര്‍ക്കുന്നേരം, തവ ദുര്‍ഗ്ഗതിയ്ക്കിവനേ മൂലം.