സ്വാഗതം സുരമുനിവരരേ

രാഗം: 

ആഹരി

താളം: 

അടന്ത 14 മാത്ര

ആട്ടക്കഥ: 

കാർത്തവീര്യാർജ്ജുന വിജയം

കഥാപാത്രങ്ങൾ: 

രാവണന്‍

ഇത്ഥം തത്ര ദശാനനോ മയസുതാം മണ്ഡോദരീം ലാളയൻ

സ്വസ്ഥാത്മാ നിവസൻ നിഷേവിത പദൗ സത്രാശനാദ്യൈസ്തദാ

ബദ്ധാമോദമുപാഗതൗ മുനിവരൗ വീണാ വിരാജത്കരൗ

നത്വാ തുംബുരുനാരദൗ കഥിതവാൻ അത്യന്ത വിക്രാന്തിമാൻ

സ്വാഗതം സുരമുനിവരരേ!

സാദരം വണങ്ങുന്നേൻ പാദപങ്കജമഹം 

എന്നുടെ പുരമതിൽ എങ്ങു

നിന്നഹോ നിങ്ങൾ വന്നുവെന്നതു

ചൊൽവിൻ ഇന്നു താപസന്മാരേ

നാകാദി സുര വര ലോകേ സഞ്ചരിക്കുമ്പോൾ

ആകവേ മമ വീര്യ വേഗം കേട്ടിതോ നിങ്ങൾ?

മദ്ഭുജബലം കൊണ്ടു മുപ്പാരും നടുങ്ങുമ്പോൾ

നിർഭയം അമർ ചെയ്തു നിൽപ്പാനാരഹോ പാർത്താൽ

ദിക്ക്‌പാലകുലമെന്റെ വിക്രമം സഹിയാഞ്ഞു

ദിക്കരിവരന്മാരും ഒക്കവേ വലയുന്നു

അർത്ഥം: 

ശ്ലോകസാരം:-വീരപരാക്രമിയായ രാവണൻ, മണ്ഡോദരിയെ ലാളിച്ച് അവിടെ സുഖമായി വാഴുന്നകാലത്ത് ഒരിക്കൽ, ദേവന്മാർ പോലും വന്ദിക്കുന്ന തും‌ബുരുനാരദാദി മഹർഷിമാർ വീണയും വായിച്ചുകൊണ്ട് സന്തോഷത്തോടെ വന്നതുകണ്ട് അവരെ വന്ദിച്ച് ഇങ്ങനെ പറഞ്ഞു.

പദസാരം:-ദേവമുനികൾക്ക് സ്വാഗതം. നിങ്ങളുടെ പാദങ്ങളിൽ ഞാൻ ആദരപൂർവ്വം വന്ദിക്കുന്നു. എവിടെ നിന്നാണ് നിങ്ങൾ എന്റെ കൊട്ടാരത്തിലേക്ക് ഇപ്പോൾ വരുന്നത്? സ്വർഗ്ഗം മുതലായ ലോകങ്ങളിൽ സഞ്ചരിയ്ക്കുമ്പോൾ എന്റെ അതിവീര്യപരാക്രമങ്ങളെ പറ്റി കേട്ടില്ലേ? എന്റെ കയ്യൂക്കുകൊണ്ട് മൂന്നുലോകങ്ങളും വിറയ്ക്കുമ്പോൾ പേടികൂടാതെ എന്നോട് യുദ്ധം ചെയ്യാൻ ആരുണ്ട്? എന്റെ വിക്രമം സഹിയ്ക്കാതെ ദിക്ക്‌പാലകന്മാരും ദിഗ്ഗജങ്ങളും ഒക്കെ വലയുന്നു.

അരങ്ങുസവിശേഷതകൾ: 

രാഗം പാടി കലാശിക്കുന്നു 2 മാത്ര.