സാഹസങ്ങൾ ചെയ്തിടൊല്ല

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

മയൻ

സാഹസങ്ങൾ ചെയ്തിടൊല്ല സാമ്പ്രതം നീയവൻ

സംഹരിക്കും നിന്നെക്കണ്ടാൽ എന്നറിക

വൃത്രവൈരിപുത്രനാകും ബാലിയല്ലോ കപി-

സത്തമനവനധികശക്തിശാലി!

പംക്തിമുഖന്തങ്കലേക്കാൾ നിങ്കലല്ലൊ കോപം

ശങ്കയില്ലവനു പാർക്കിൽ സംഗതികൾ.

മായകൾ ഫലമില്ലേതുമായമവനോടപ്ര-

മേയശക്തികളിലൊരുപായമില്ല;

കുണ്ഠിതപൊട്ടുമേ ചിത്തേ വേണ്ടാ അവന്റെ ശക്തി-

കൊണ്ടുള്ളൊരു കഥയിന്നു കേട്ടുകൊൾക!

പണ്ടു ഞങ്ങൾ കണ്ടിരിക്കെത്തന്നെത്താനേ കരം-

കൊണ്ടുധധിമഥനത്തെച്ചെയ്ത വീരൻ,

കൊണ്ടൽവർണ്ണൻതാനും ശിതികണ്ഠനോടുകൂടി

കണ്ടുനിന്നു രസിച്ചേതും മിണ്ടിയില്ലാ

വൈരിശക്തി തങ്കൽ പാതിപോരുമെന്നു നല്ല

സാരമൊരു വരം കൂടെയുണ്ടെന്നറിക

എന്നതുകൊണ്ടിവയെല്ലാം ചിന്തിയാതെ ചെന്നു

എന്മകനേ, സാഹസങ്ങൾ ചെയ്തീടൊല്ലാ.

താതനെന്നപോലെയെങ്കൽ പ്രീതിയുള്ള തവ

കൈതൊഴുന്നേൻ കാര്യമുരചെയ്തവണ്ണം

അരങ്ങുസവിശേഷതകൾ: 

പതിവില്ല.