കർത്താവ്

ഡോക്ടർ സദനം കെ. ഹരികുമാരൻ

പ്രത്യേകതകൾ

ഉർവശീ ശാപമെന്ന സന്ദർഭത്തിന്റെ നൂതന വ്യാഖ്യാനമാണീ കഥ.

മാതൃത്വം നിഷേധിക്കപ്പെട്ട് നിത്യ കന്യകയായി കഴിയുവാനും പിതൃപുത്ര ഭേദം നോക്കാതെ മൈഥുനത്തിനേർപ്പെടുവാനും നിയോഗിക്കപ്പെട്ട ഉർവശിക്ക് മാതൃത്വത്തിന്റെ പരമാനന്ദം  അർജ്ജുനൻ നിമിത്തമായി അനുഭവമാകുന്നതാണ്  ഇതിന്റെ കഥ.

തന്റെപ്രേമം നിരസിച്ചതിനുള്ള ശിക്ഷയെന്നോണം അർജ്ജുനൻ ഷണ്ഡനായിത്തീരട്ടെ എന്ന് ഉർവശി ശപിക്കുന്നു. തന്റെ ഭർത്താവായിരുന്ന പുരൂരവസ്സിന്റെ നാൽപ്പത്തിരണ്ടാമത്തെ തലമുറയിലെ രാജാവായിരുന്നു അർജ്ജുനൻ.

അർജ്ജുനൻ  ഷണ്ഡനായി ത്തീരട്ടെ എന്ന് ഉർവശി ശപിച്ച്മറഞ്ഞെങ്കിലും ‘എന്റെ അമ്മമാരായ കുന്തീദേവിക്കും ഇന്ദ്രാണിക്കും ഉർവശിക്കും തമ്മിൽ എനിക്കെന്തു ഭേദമാണുള്ളതെ’ന്നും ഒരു മകൻ അറിയാതെ ചെയ്ത അപരാധങ്ങൾ ഒരു അമ്മയെന്ന നിലക്ക് പൊറുത്ത്മാപ്പ് തന്നു കൂടെ? ‘എന്നു മുള്ള  ചോദ്യം കേൾക്കുന്നതോടെ ഉർവശിയിൽ ഉറങ്ങിക്കിടന്നിരുന്ന മാതൃത്വം അണപൊട്ടിയൊഴുകുന്നു. യഥാർത്ഥത്തിൽ താനാണ് ശപിക്കപ്പെട്ടവളെന്നും മാതൃത്വമെന്ന സായൂജ്യം അറിവാക്കിയതിലൂടെ തനിക്ക് അർജ്ജുനൻ ശാപമോചനം നൽകിയിരിക്കുന്നു എന്നും പറഞ്ഞ് ഉർവശി അർജ്ജുനനെ ഒരമ്മയുടെ ഹൃദയത്തോടെ ആലിംഗനം ചെയ്ത് മടിയിൽ കിടത്തി ഉറക്കുന്നതു പോലെയാണ് ഈ കഥയുടെ പരിസമാപ്തി.

ഉർവശിയുടെ കിരീടം, സാരീനൃത്തം, കലാശങ്ങൾ, എന്നിങ്ങനെ പാരമ്പര്യത്തിൽ നിന്നുകൊണ്ട് നൂതനമായി ആവിഷ്‌കരിച്ച പല നവീനതകളും ശാപമോചനത്തിന് അവകാശപ്പെടുവാനുണ്ട്.

വേഷങ്ങൾ

അർജ്ജുനൻ – പച്ച

ഉർവശി – മിനുക്ക് സ്ത്രീ

ദേവസ്ത്രീകൾ – മിനുക്ക് സ്ത്രീ