ധരണീ സുരേന്ദ്ര ചൊല്‍ക നീ

രാഗം:
എരിക്കലകാമോദരി
താളം:
ചെമ്പട

കഥാപാത്രങ്ങൾ:
കുന്തി

ശ്ലോകം
നിജസുതൌ പരിരഭ്യ ച ഖിദ്യതോർ-
ന്നിശി നിശാടഭയാദ്രുദിതം പൃഥാ
അജനി സാ ച നിശമ്യ ദയാര്‍ദ്രധീ:
നിജഗദേ ജനതാപഹൃതൌ രതാ

പല്ലവി
ധരണീസുരേന്ദ്ര ചൊല്‍ക നീ ശോക കാരണം

അനുപല്ലവി:
തരുണീമണിയോടുംകൂടി താപേന രോദിപ്പതിനു
കാരണമെന്തെന്നറിവാന്‍ കാലം വൈകീടുന്നെനിക്കു

അർത്ഥം:
ശ്ലോകം
രാക്ഷസഭയം കൊണ്ട് രാത്രിയില്‍ മക്കളെ കെട്ടിപ്പിടിച്ച് കരയുന്നത് കേട്ട് മനസ്സലിഞ്ഞവളും അന്യരുടെ ദു:ഖം തീര്‍ക്കുന്നതില്‍ തല്പരയുമായ കുന്തീ ദേവി ഇങ്ങിനെ പറഞ്ഞു.

പദം
അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠ ദു:ഖ കാരണം എന്തെന്ന് പറഞ്ഞാലും. ഭാര്യയോടുകൂടി സങ്കടത്തോടെ കരയുവാന്‍ കാരണം എന്തെന്ന് അറിയാന്‍ എനിക്ക് ധൃതിയാകുന്നു.