രംഗം 15 രാവണനും മണ്ഡോദരിയും

ആട്ടക്കഥ: 

രാവണോത്ഭവം

തരുണാരുണസാരസനയനേ

രാഗം: 

പാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

രാവണന്‍

താതാനുജ്ഞാം ഗൃഹീത്വാ തദനു ധനപതിസ്താമുപേക്ഷ്യാശു ലങ്കാം

പ്രീതശ്ശൈലേന്ദ്രപുത്രീരമണകരുണയാ സോപ്യുവാസാളകായാം

ആഖേടാദൗ വനാന്തേ സവിധമുപഗതാം പ്രാപ്യ പുത്രീം മയസ്യ

പ്രോദ്യദ്രാഗസ്തു വാണീം ദശവദന ഇതി പ്രാഹ മണ്ഡോദരീം താം

തരുണാരുണസാരസനയനേ, തരുണീജനമകുടമണേ, കേൾ

തരസാ ഞാൻ നിന്നെ ലഭിച്ചതു തരുണാംഗീ, എന്നുടെ ഭാഗ്യം

ദിക്പാലകരെല്ലാം മമ ഭുജവിക്രമശങ്കിതരായല്ലൊ

ഉത്പലമിഴി, നിന്നിലെ വാഞ്ച്ഛ സമർപ്പിച്ചതുമോർക്കിലിദാനീം

ലോചനമെന്തിനു ബത സുമുഖീ, മീലനമതു ചെയ്തീടുന്നു?

ബാലേ, മമ ഭുജവിംശതികൊണ്ടാലിംഗനസുഖമനുഭവ ഹേ!

പന്തണികുചഭരയുഗളം തവ ചന്തമൊടെന്മാറിലണച്ചു

സന്തോഷമോടൊന്നു പുണർന്നിഹ ചെന്താർശരതാപമകറ്റുക