മതി മതി ചൊന്നതു തോഴീ

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

തോഴി(മാർ)

മതി മതി ചൊന്നതു തോഴീ നിന്നുടെ 

മതിയിലെ രോഗമറിഞ്ഞേൻ ഞാൻ

ഔഷധ മൽപമശിച്ചാലും നീ, 

അതിനായവനരികിൽ ചെന്നധരം

നേടുക ചോദിച്ചീടാതെന്നാൽ, 

ബോധിക്കുകയും വേണം താനും.

രതിലാലസ രസഭരിത തനോ നീ 

ഭൂഷണ മണിയുവതെന്തിനയേ

രതി തൻ നാമശതങ്ങൾ  ജപിച്ചൊരു 

സുസ്മിത മദിരാകണമവനേകു.

ചെല്ലുക വീതവിശങ്കം ചില്ലീ

വില്ലിൽ കുവലയ മിഴികൾ തൊടുക്കുക

വെല്ലുക വരശരധാരിയവൻ കുഴÿ

ന്നതുകാണു മൊളിച്ചിഹ ഞാൻ

അരങ്ങുസവിശേഷതകൾ: 

ശേഷം ഇളകിയാട്ടം:-

ഉർവശി :അല്ലയോസഖി, ഞാനെന്തു ചെയ്യണം?

സഖി: ഒട്ടും ശങ്കിക്കേണ്ട, അർജ്ജുന സമീപത്തേക്കു ചെല്ലുക നിന്നെപ്പോലെ ഒരു സൗന്ദര്യത്തിനെ അവന് ത്യജിക്കാനാവില്ല.   

സഖിമാർ അർജ്ജുനസമീപത്തേക്കു ഉർവശിയെ  ആനയിക്കുന്നു. ഉർവശിയുടെ പദങ്ങൾ ഹമീർകല്ല്യാണിയിലും സഖിയുടെ സാരംഗയിലും പാടുന്നു.

ഉർവശി:മേഘമരാളങ്ങൾ നീന്തുന്ന വ്യോമമിന്നോതും   സ്വകാര്യങ്ങളെന്തേ 

സഖി:ചെല്ലുക പാർഥസമീപമലർശര ലീലാലോലേ ഉർവശി നീ

ഉർവശി;ചന്ദന ലേപനം ചെയതോരനിലനും മന്ത്രിപ്പതെന്തു രഹസ്യം?

സഖി :കുന്തളപരിമളമേറ്റു പരവശ നായീടു മർജ്ജുനൻ നൂനം.

ഉർവശി:മാന്തളിർത്തൊത്തിലെ പൂങ്കുയിൽ പാടും പദപ്പൊരുളെന്തു സഖി,

സഖി:മൂകാനുരാഗസംഗീതം പൊഴിച്ചു നീ മാരമാൽ തീർക്കു ജഗന്മോഹിനീ.

സഖിമാരും ഉർവശിയും രംഗത്തുനിന്നു പോകുന്നു.