ഇന്ദ്രാജന്നു പിതൃശാപങ്ങളേറ്റ

ആട്ടക്കഥ: 

ശാപമോചനം

ഇന്ദ്രാ’ജന്നു പിതൃശാപങ്ങളേറ്റസമ മുള്ളം തപിച്ചു വിറയാർന്നു

പ്രജ്ഞകളുണർന്നു ആജ്ഞകളുയർന്നു

പിതൃനിന്ദ കുലനിന്ദ യരുതർജ്ജുനാ കലുഷ 

പന്ഥാവിലരുതു തവ യാനം

ഒരു നൂറുഫണമുതിർത്താടുന്ന മദനാഗ്നിയവനുള്ളിലാഞ്ഞു നടമാടി

ഹൃത്തുരുകിയാളി തൃഷ്ണയുറയാടി

വെതുകിലണിഞ്ഞു മൃദുഹാസ മുഖിയായ പൃഥ

വിജയന്റെയുള്ളിലൊളിയായി

മദനാരീ തൻ നാമ ശതകമതു മന്ത്രിച്ചു മനമതു നിയന്ത്രിച്ചു പാർത്ഥൻ

ചേതന യുണർന്നു, ചോദന തളർന്നൂ.

സ്മരജനക,ഹരിചരണ നഖമോർത്തു മുഖമോർത്തു

വിജയൻ വിതർക്കം വദിച്ചു.