വൈരികളിൽനിഏന്നമർത്യരെ

രാഗം: 

കാപി

താളം: 

ചെമ്പ

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

ഉർവ്വശി

വൈരികളിൽനിഏന്നമർത്യരെ പാലിച്ച

ഭൂപതിമാരുടെ ചിത്രങ്ങൾ കാക നീ

ദുഷ്യന്തരാജന്റെ ചിത്രമിതെൻ സഖി

ചിത്രലേഖാഖ്യയാ ലാലേഖിതം

ദിനനാഥകുലനാഥനായ ദിലീപൻ 

രഘുരാജ താതനിവനറിഞ്ഞീടുക.

ഭൂപൻ നഹൂഷനെ ചൈതന്യവാനായ് രÿ 

ചിചിരിക്കുന്നിതാ ചിത്രരഥൻ.

മന്നരിൽ മന്നനീ യുന്നത ശീർഷനെ

നീയറിയാതിരുന്നീടുകില്ല.

മിഥുനങ്ങളായ് പ്രേമസോമരസാബ്ധിയിൽ

എത്രസംവത്സരം നീന്തി ഞങ്ങൾ

മൂന്നു ലോകങ്ങളിൽ ആരറിയാതുള്ളൂ

പൂരൂരവസ്സാഖ്യനീ നൃപനെ