പുഞ്ചിരിച്ച കുമുദങ്ങളിൽ

രാഗം: 

ഉശാനി

സൌരാഷ്ട്രം

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

തോഴി(മാർ)

പുഞ്ചിരിച്ച കുമുദങ്ങളിൽ ഭ്രമരജാലമെത്തിയൊരു വേളയിൽ

പന്തലിച്ച മുകിൽ മെത്തയിൽ കുമുദ ബന്ധുചാഞ്ഞഥ മയങ്ങവേ

പൂത്ത കൽപ്പക വനങ്ങളിൽ വിജയനൊത്തു നാകതരുണീമണി,

സല്ലപിച്ചു നട,കൊണ്ടവാറു സുരയോഷമാർ ഫലിതമോതിനാർ

പേശലാംഗി ഉർവശി ധനഞ്ജയൻ സമീപമേത്യ

മാര നാടകം മനോജ്ഞമാടിടുന്നിതാ

എന്തിനു സുഗന്ധലേപമെന്തിനായ് വിഭൂഷണങ്ങൾ

ഇന്നിവൾക്കു സവ്യസാചിയെ ജയിക്കുവാൻ, പാർത്ഥനെ ജയിക്കുവാൻ?

രണ്ടാം സ്ത്രീ :   കുന്തളമഴിഞ്ഞുലർന്നു പന്തണിസ്തനമിടഞ്ഞു

സ്വൽപ ഫുല്ലമായ ശോണ മാസ്മരസ്മിതം

കണ്ടു മാനസം പിടച്ചു മന്മഥാന്ധനായിടാത്ത

പൂരുഷൻ ത്രിഭൂതലത്തിലാരു മത്സഖീ, പാരിലാരു മത്സഖീ

അരങ്ങുസവിശേഷതകൾ: 

‘സല്ലപിച്ചു നടകൊണ്ട’എന്നവരിവരെ സൗരാഷ്ട്രം രാഗത്തിലും ശേഷം ഹുസൈനിയിലും പാടുന്നു. രണ്ട് തോഴിമാരുണ്ട്.