പാർത്ഥാ നിൽക്കുക പ്രേമാർത്ഥിനി

രാഗം: 

കാനഡ

താളം: 

ചെമ്പട

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

ഉർവ്വശി

പാർത്ഥാ നിൽക്കുക പ്രേമാർത്ഥിനി ഞാൻ 

കൈവെടിയരുതേ നീ,

ശ്രുതിലയമാർന്നവിപഞ്ചിക തൻ സ്വര 

തന്ത്രികൾ പൊട്ടിച്ചീടരുതേ

എന്നന്തരംഗ ഭൃംഗങ്ങൾ തീർക്കും 

ഝംകാരങ്ങൾ കേൾപ്പീലേ

കല്ലിൽ കന്മദമൂറില്ലേ മുള്ളും പൂവണിയില്ലേ കാറൊളി

വിണ്ണും നിറവില്ലണിയില്ലേ, നിന്നുള്ളിൽ കനിവോലും മനമില്ലേ

തളരും തനു വിറ കൊൾവൂ,പാർത്ഥാ, 

മാറോടണയുക വൈകരുതേ