രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശ്രീരാമചന്ദ്രശരമേറ്റു പപാത രക്ഷോ
ദൂരാൽ ഖരൻ കുപിതനായതു കേട്ടും കാമം
ആതാപമോടു ഭുവനങ്ങൾ നടുങ്ങുമാറായ്
ശ്രീരാമനോടു രണഭൂഗതനായുവാച
നേരേ വാടാ പോർചെയ്‌വതിനായ് രേരേ രാമാ വൈകാതെ
ആരുമറിയാതോ നിന്റെ പാരമായ വിക്രമം
നേരല്ലാ നിനക്കിതെല്ലാമോരോന്നേ നിനയ്ക്കുമ്പോൾ
നാരികൾടോടു തേ ശൗര്യമേറെയുണ്ടറിയും ഞാൻ
പോരിൽ നിനക്കൊത്ത വീരരാരുമില്ലെന്നുണ്ടു തേ
പാരം വളരുന്നഹന്ത ദൂരവേ കളവൻ ഞാൻ
പാരിലാശരവീരരിൽ വീരൻ ഖനെന്നതും
ആരും ചൊല്ലിക്കേട്ടിട്ടില്ലേ ഒരു നാളും മൂഢാ നീ?